PTA Annual General Body Meeting – 2025

PTA Annual General Body Meeting – 2025

സെന്റ് തോമസ് കോളേജിൽ അധ്യാപക രക്ഷകർത്തൃ പൊതുയോഗം

പുത്തൻകുരിശ് സെന്റ് തോമസ് കോളേജിലെ 2025.-26 അധ്യയന വർഷത്തെ അധ്യാപക രക്ഷകർത്തൃസംഘടനയുടെ വാർഷിക പൊതുയോഗം പ്രിൻസിപ്പൽ ഡോ.എം.എ.റെജി ഉദ്ഘാടനം ചെയ്തു. പി.ടി.എ.സെക്രട്ടറി കൊമേഴ്സ് വിഭാഗം അസി.പ്രൊഫ.ഷെനിയ പി.മാത്യു വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു.പി.ടി.എ.വൈസ് പ്രസിഡൻ്റ് ബീന കുഞ്ഞുമോൻ,ഐ.ക്യൂ.എ.സി. കോർഡിനേറ്റർ ഫാ.ഹെനു തമ്പി,കൊമേഴ്സ് വിഭാഗം മേധാവി കെ.വി.രേഖ,പി. ടി. എ.എക്സിക്യൂട്ടീവ് മെമ്പർ ദിവ്യ ജോൺ എന്നിവർ സന്നിഹിതരായിരുന്നു.കലാലയത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരവും ക്യാഷ് അവാർഡും വിതരണം ചെയ്തു.എയ്സൻ ഫിലിപ്പ് മെമ്മോറിയൽ അവാർഡ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്ന അനഘനാരായണൻ ഏറ്റുവാങ്ങി.